Kairali UK is a progressive cultural organization formed by the amalgamation of like-minded left organizations in Britain and Northern Ireland. This is a platform to promote the art, culture, literature and sports of the expatriate Malayalees and bring people together. Positive discussions and actions on a wide range of issues will promote progressive perspectives on environmental, gender, race and ethnic equality issues. 


We welcome you to be part of the Kairali UK journey!


യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനകളുടെ യോജിപ്പിന്റെ വിളംബരമായി കൈരളി യുകെ  പ്രവർത്തനമാരംഭിച്ചു. 2022 ഫെബ്രുവരി 5 ശനിയാഴ്ച ലണ്ടനിലെ ഹീത്രൂവിൽ  അതിഗംഭീരമായ   കലാസാംസ്കാരികവിരുന്നിന്റെ അകമ്പടിയിൽ ഉജ്വല പ്രതിഭ ഗ്രാൻഡ് മാസ്റ്റർ ഡോ: ജി എസ് പ്രദീപാണ് കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചത്. 

പ്രവാസി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ എല്ലാ സ്ഥലങ്ങളിലും കൈരളിയുടെ പ്രവർത്തനം തുടങ്ങുകയായി. കല, സാഹിത്യം, കായികം തുടങ്ങി പ്രവാസത്തിന്റെ എല്ലാ മേഖലയിലും പുതുമയുള്ള ചിന്തകൾ പ്രചരിപ്പിക്കുവാനും, യുകെയിലും ഇന്ത്യയിലും  സാമൂഹിക ഇടപെടലുകൾ  നടത്തുവാനും കൈരളി ബാധ്യസ്ഥരാണ്.