KAIRALI UK BOOK CLUB
REGISTER FOR KAIRALI NURSES FORUM – CAREER PROGRESSION WORKSHOP
KAIRALI UK BOOK CLUB
ജീവിതത്തിന്റെ തിരക്കുകളിൽ വായന കൈവിട്ട് പോകുന്നവരാണ് നമ്മൾ പ്രവാസികൾ.യൂറോപ്പ്യൻ പ്രവാസത്തിനിടയിൽ മലയാളഭാഷയും അതിലെ പല വാക്കുകളും നമ്മൾ പോലും അറിയാതെ മെല്ലെ മെല്ലെ നമ്മളിൽ നിന്ന് ചോർന്നു പോകുന്നു.ഭംഗിയുള്ള പഴഞ്ചൊല്ലുകളോ പഴയകവിതകളോ പാട്ടിന്റെ ഈരടികളോ നാവിൽ തടയുമ്പോൾ മാത്രം നമ്മൾ രുചിയോടെ നമ്മുടെ മാതൃഭാഷ ഓർക്കുന്നു.ഭാഷയോടും സാഹിത്യത്തോടും അൽപ്പം കൂടി ചേർന്ന് നിൽക്കാനുള്ള കൈരളി യുകെയുടെ പരിശ്രമമാണ് ഈ ബുക്ക് ക്ലബ്.ഇതിന്റെ ലക്ഷ്യങ്ങൾ ഇവയാണ് :
യൂറോപ്യൻ മലയാളികൾക്കിടയിൽ സാഹിത്യ ആസ്വാദനം പ്രോത്സാഹിപ്പിക്കുക.
മലയാളഭാഷയുമായി കൂടുതൽ ചേർന്ന് നിൽക്കാനുള്ള അവസരങ്ങളൊരുക്കുക
മലയാളസാഹിത്യത്തിലെയും ലോക സാഹിത്യത്തിലെയും കലാ സൃഷ്ടികളുടെ ആസ്വാദനം പ്രോത്സാഹിപ്പിക്കുക.
മലയാള സാഹിത്യത്തിലെ ക്ലാസിക്കുകളോടൊപ്പം തന്നെ പുതിയ മലയാളപുസ്തകങ്ങളെയും പരിചയപെടുത്തുക.
മലയാളപുസ്തകങ്ങൾ കൂടുതലായി ഇവിടെയുള്ള പ്രവാസികൾക്കിടയിൽ ലഭ്യമാകുന്നതിന് സഹായിക്കുക.
സാഹിത്യപരമായും സാംസ്കാരികമായും സാമൂഹികമായും ഒരു സഹവർത്തിത്വം രൂപീകരിക്കുക.
നല്ല വായനക്കാരെ കണ്ടെത്തുക
സാഹിത്യാഭിരുച്ചിയുള്ള പ്രതിഭകളെ കണ്ടെത്തുക.
സാഹിത്യം നിങ്ങൾക്ക് പ്രിയപ്പെട്ട ഒന്നാണ് എങ്കിൽ അതേ അഭിരുചിയുള്ള മറ്റു കൂട്ടുകാരെയും ഇവിടെയ്ക്ക് സ്വാഗതം ചെയ്യുക.
Contact Kairali UK to join Book Club